Type Here to Get Search Results !

Bottom Ad

കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പ്രധാനമന്ത്രി മാപ്പ് പറയണം; സര്‍വ്വകക്ഷിയോഗത്തിന് പ്രതിപക്ഷം


ദേശീയം (www.evisionnews.in): വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച്ച തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് സര്‍ക്കാര്‍ വീഴ്ച അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പട്ടത്. പ്രധാനമന്ത്രി ഇരുസഭകളിലും ക്ഷമ ചോദിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേ സമയം താങ്ങുവിലയ്ക്ക് സംരക്ഷണം നല്‍കാനുള്ള നിയമവും അജണ്ടയില്‍ ഉണ്ടാകണമെന്നും പ്രതിപക്ഷം അറിയിച്ചു. എല്ലാ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. തിങ്കളാഴ്ച്ച തുടങ്ങുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 23വരെ നീണ്ടുനില്‍ക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ല് അവതരിപ്പിക്കും.

തിങ്കളാഴ്ച്ച ലോക്സഭയിലും ബുധനാഴ്ച രാജ്യസഭയിലും ബില്ല് പാസാക്കാനാണ് തീരുമാനം. കാര്‍ഷിക രംഗത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനായുള്ള ബില്‍ പാസാക്കുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മാറ്റിവെച്ചു. സമ്മേളനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് അടക്കം 26 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad