കാസര്‍കോട്: (www.evisionnews.in) ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കരമാലിക് ദീനാല്‍ മുസ്ലിം ഹൈസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്ന് നടത്തിയഅയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്‌ബോള്‍ സെവന്‍സ് ടൂര്‍ണമെന്റ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കലാഭവന്‍ രാജു സ്വാഗതം പറഞ്ഞു. മൂസ ബി ചെര്‍ക്കള, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാഷിം കടവത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി.എ, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിദ്ധീഖ് ചക്കര, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍ ജയന്‍, ചെങ്കള പഞ്ചായത്ത് മെമ്പര്‍ രാഘവേന്ദ്ര ചെര്‍ക്കള, രാജു, ടി.എ മുഹമ്മദ് കുഞ്ഞി, നൗഫല്‍ തായല്‍ എ.എസ് ശംസുദ്ധീന്‍, ഗഫൂര്‍ തളങ്കര, ഇക്ബാല്‍ ബാങ്കോട്, ഇര്‍ഷാദ് പള്ളിക്കാല്‍ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി വിവിധ ക്ലബുകളെ പ്രതിനിധീകരിച്ച് ജില്ലയിലെ പ്രഗല്‍ഭരായ 32 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാളെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ സംബന്ധിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 11111 രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്.
Post a Comment
0 Comments