Type Here to Get Search Results !

Bottom Ad

അച്ചടക്ക ലംഘനം; മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കി


കേരളം (www.evisionnews.in):പാര്‍ട്ടി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി നിലവിലെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കാന്‍ തയ്യാറായതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണനാണ് പുറത്താക്കിയ വിവരം അറിയിച്ചത്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കെ. സുധാകരനും മമ്പറം ദിവാകരനും തമ്മില്‍ പരസ്യ പ്രസ്താവനകളിലൂടെ വലിയ ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad