Type Here to Get Search Results !

Bottom Ad

ഒമിക്രോണ്‍' പുതിയ കോവിഡ് വകഭേദം: കേരളത്തിലും ജാഗ്രതാ നിര്‍ദേശം


കേരളം (www.evisionnews.in): ഒമിക്രോണ്‍ എന്ന് നാമകരണ ചെയ്ത ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യ സംഘടന. ഈ പശ്ചാത്തലത്തില്‍ കേരളത്തിലും കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് വകഭേദങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ലെന്നും സാമൂഹിക അകലം, മാസ്‌ക്്, കൈകഴുകല്‍ എന്നിവ എല്ലാവരം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം. നിലവില്‍ തുടരുന്നത് പോലെ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ എന്ന് നാമകരണ ചെയ്ത ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad