കാസര്‍കോട്: (www.evisionnews.in) വാറന്റ് പ്രതിക്കും സഹായവുമായി ബദിയടുക്ക ജനമൈത്രി പൊലീസ്. ചര്‍ളടുക്ക എര്‍പ്പക്കട്ടയില്‍ താമസിക്കുന്ന അബൂബക്കര്‍ യഥാസമയം കോടതിയില്‍ ഹാജര്‍ ആവാത്തതിനെ തുടര്‍ന്ന് വാറണ്ടാവുകയും ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജര്‍ ആക്കാനായയി കൊണ്ടുപോകാന്‍ നേരം അബൂബക്കര്‍ തന്റെ വിഷമതകള്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്ന എസ്‌ഐ വിനോദ് കുമാറിനടക്കം മനസലിഞ്ഞു.
നിവൃത്തികേട് കൊണ്ടാണ് യഥാസമയം കോടതിയില്‍ ഹാജരാവാന്‍ കഴിയാത്തതെന്നാണ് അബൂബക്കറിന്റെ വിശദീകരണം. ആക്‌സിഡന്റ് ആയതുകൊണ്ട് ജോലിക്ക് പോകാനാത്ത അവസ്ഥയായി. കാലിന് അസുഖ ബാധിതയായ ഭാര്യയും അപസ്മാര രോഗിയായ മൂത്തകുട്ടി അടക്കം നാലു പിഞ്ചുമക്കളുമായി താമസിക്കുന്ന റൂമിന് മാസം നല്‍കേണ്ട വാടക പോലും നല്‍കാനുള്ള സാമ്പത്തിക ശേഷി പോലും ഇല്ലാത്ത വിഷമത്തിലാണെന്നും അബൂബക്കര്‍ പറഞ്ഞു.
തുടര്‍ന്ന് കോടതിയില്‍ അടക്കാനുള്ള പണം തികയാതെ വന്ന സമയത്ത് കൂടെ പോയ പോലീസുകാര്‍ തന്നെ കയ്യില്‍ നിന്ന് പണം എടുത്തു നല്‍കി തുണയാകുകയായിരുന്നു. നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അബൂബക്കറിന്റെ വാടക റൂമില്‍ എത്തി ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റ് ബദിയടുക്ക എസ്‌ഐ വിനോദ് കുമാര്‍ കൈമാറി. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉറപ്പുനല്‍കി മടങ്ങി. ബീറ്റ് ഓഫീസര്‍മാരായ അനൂപ്, മഹേഷ്, രാജേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാന, സന്തോഷ് ക്രസ്റ്റ്‌റ, റിയാസ് മാന്യ സംബന്ധിച്ചു.
Post a Comment
0 Comments