കാസര്‍കോട് (www.evisionnews.in): ദളിത് ലീഗ് ജില്ലാ കമ്മിറ്റി തളങ്കര മാലിക് ദീനാല്‍ മുസ്്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച അയ്യങ്കാളി മെമ്മോറിയല്‍ ജില്ലാതല ഫുട്ബോള്‍ സെവന്‍സ് ടൂര്‍ണമെന്റില്‍ അംബേദ്കര്‍ കാടാങ്കോട് ജേതാക്കളായി. ഫൈനല്‍ മത്സരം ഗോള്‍നില സമനിലയായതിനാല്‍ ട്രൈബേക്കറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
പ്രിയദര്‍ശിനി മാങ്ങാട് രണ്ടാം സ്ഥാനവും ബ്രദേര്‍സ് പനങ്ങോട് മൂന്നാം സ്ഥാനവും എഫ്.സി പരപ്പനാലാം സ്ഥാനവും നേടി ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി അംബേദ്കര്‍ കാടാങ്കോടിന്റെ സച്ചിന്‍ സുകുമാരനും മികച്ച ഗോള്‍കീപ്പറായി പ്രിയദര്‍ശിനി മാങ്ങാടിന്റെ രാഹുലിനെയും ബെസ്റ്റ് ഡിഫന്ററായി സുജിത്തിനെയും തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 7001 രൂപയും നാലാം സ്ഥാനക്കാര്‍ക്ക് 4001 രൂപയും ട്രോഫിയും സമ്മാനമായി നല്‍കി.
സമാപന ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐഎം വിജയന്‍ കളിക്കാരെ പരിചയപ്പെട്ടു. സമാപന സമ്മേളനത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് രാജു കൃഷ്ണന്‍, സെക്രട്ടറി കലാഭവന്‍ രാജു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ തൊട്ടാന്‍, ജില്ലാ പഞ്ചായത്ത് അംഗം പിബി ഷഫീഖ്, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, ടിഎ ഷാഫി, കെഎം അബ്ദുല്‍ റഹ്മാന്‍, ടിഎ. മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചക്കര, സഹീര്‍ ആസിഫ്, എംഎസ് സക്കരിയ്യ, ഇഖ്ബാല്‍ ബാങ്കോട്, ജയന്‍ ചട്ടഞ്ചാല്‍, ഗഫൂര്‍ തളങ്കര, ഹസ്സന്‍ പതിക്കുന്നില്‍, നൗഫല്‍ തായല്‍ സംബന്ധിച്ചു.
Post a Comment
0 Comments