അമ്പലത്തറ (www.evisionnews.in): കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ പള്ളിക്ക് സമീപമുള്ള വളവില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതിയുടെ നില ഗുരുതരം. കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരിയായ യുവതിക്കാണ് പരിക്ക്. പനത്തടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റു യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമ്പലത്ത പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്‍, എസ്.ഐ മധുസൂദന്‍ സംഭവ സ്ഥലത്തെത്തി. പരിക്കേറ്റ യുവതി ഇരുന്ന കാറിന്റെ പിന്‍ഭാഗത്തെ വാതില്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന് റോഡിലേക്ക് വീണു.
കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്
19:52:00
0

Post a Comment
0 Comments