ചെമ്പരിക്ക (www.evisionnews.in): ഹലാല്‍ എന്നത് ഭക്ഷണത്തില്‍ മാത്രമല്ലെന്നും ജീവിതം മുഴുവന്‍ ഹലാലയിരിക്കണമെന്നതാണ് ഇസ്്‌ലാമിന്റെ കാഴ്ചപ്പാടെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി പി. റുക്സാന. 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍' എന്ന പ്രമേയവുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടത്തുന്ന കാമ്പയിന്റെ ഭാഗമായി ചെമ്പരിക്ക ബീച്ചില്‍ നടത്തിയ 'സാഗരതീര സംഗമം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജാസ്മിന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വിഎന്‍ ഹാരിസ് സമാപന പ്രസംഗം നടത്തി. തഅ്‌സിന്‍ ഖിറാഅത്ത് നടത്തിയ പരിപാടിയില്‍ ഷമീറ സ്വാഗതം പറഞ്ഞു. ഡല്‍ഹി യൂണിവേഴ്‌സിറ്റി ലോ എന്‍ട്രന്‍സില്‍ ഒബിസി കാറ്റഗറിയില്‍ പതിനാലാം റാങ്ക് നേടിയ ഫത്തിമ എംകെസിയെയും ജിഐഒ കാസര്‍കോട്- കണ്ണൂര്‍- വയനാട് സംയുക്തമായി നടത്തിയ ഹയര്‍ മീറ്റിലെ കാര്‍ട്ടൂണ്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഫാത്തിമത്ത് നസീബയെയും ആദരിച്ചു.
Post a Comment
0 Comments