കേരളം (www.evisionnews.in): മഹാരാഷ്ട്രയിലെ ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കാനെത്തിയ ഒരാള്‍ക്ക് ആന്റി റാബിസ് വാക്‌സിന്‍ (എആര്‍വി) തെറ്റായി നല്‍കിയതിന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന നഴ്‌സിനെ ചൊവ്വാഴ്ച സസ്‌പെന്‍ഡ് ചെയ്തു. കല്‍വയിലെ ആട്‌കോനേശ്വര്‍ ആരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് സംഭവം. കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കാന്‍ രാജ്കുമാര്‍ യാദവ് എന്ന വ്യക്തി വരികയും ഇയാള്‍ അബദ്ധത്തില്‍ പേപ്പട്ടി വിഷത്തിനെതിരെ കുത്തിവെയ്പ്പ് നല്‍കുന്ന വരിയില്‍ പോയി ഇരിക്കുകയുമായിരുന്നു.
കീര്‍ത്തി പോപ്പറെ എന്ന നഴ്‌സ് രാജ്കുമാര്‍ യാദവിന്റെ രേഖകള്‍ നോക്കാതെ എആര്‍വി കുത്തിവെയ്പ്പ് നല്‍കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ രാജ്കുമാര്‍ യാദവിനെ നിരീക്ഷണത്തിലാക്കുകയും കീര്‍ത്തി പോപ്പറെ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് രോഗിയുടെ രേഖകള്‍ പരിശോധിക്കേണ്ടത് കീര്‍ത്തി പോപ്പറുടെ കടമയായായിരുന്നു എന്ന് ഭരണകൂടം പറഞ്ഞു.
Post a Comment
0 Comments