കാസര്‍കോട് (www.evisionnews.in): പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ടിഎ ഇബ്രാഹിം സ്മാര മന്ദിരത്തില്‍ ചേര്‍ന്ന പിടിഎച്ച മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് കോ ഓഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു. രോഗികള്‍ക്കായി സ്‌നേഹ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള വളണ്ടിയര്‍മാരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക. പിടിഎച്ചുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാരുടെയും പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനങ്ങള്‍ ഉപയോഗപ്പെടുത്തും.
വാര്‍ഡ് തലത്തില്‍ സര്‍വേ നടത്തി രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തര ഘട്ടങ്ങളില്‍ പിടിഎച്ച് പാലിയേറ്റീവ് കെയറിന്റെ സേവനങ്ങള്‍ ഉറപ്പുവരുത്തും. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓഡിനേറ്റര്‍ കൂടിയായ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പിഎംമുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം, മുനിസിപ്പല്‍ പഞ്ചായത്ത് കോ- ഓഡിനേറ്റര്‍ മാര്‍ക്കുള്ള പരിശീലന ക്ലാസിന് ഡോ:അമീറലി നേതൃത്വം നല്‍കി. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്‌രിയ, മൊയ്തീന്‍ കൊല്ലമ്പാടി, ഇല്ല്യസ് ഹുദവി, ഹക്കീം മാടക്കാല്‍, അബൂബക്കര്‍ പാറയില്‍, കെകെ ബദ്റുദ്ധീന്‍, പഞ്ചായത്ത് മുനിസിപ്പല്‍ കോ-ഓഡിനേറ്റര്‍മാര്‍ സംബന്ധിച്ചു.
Post a Comment
0 Comments