Type Here to Get Search Results !

Bottom Ad

പെട്രോള്‍- ഡീസല്‍ വില ഇനിയും കുതിക്കും: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ 80 ഡോളറിലേക്ക്


ദേശീയം (www.evisionnews.in): രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. രാജ്യാന്തര വിപണിയില്‍ ഒരു ബാരല്‍ ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില 80 രൂപയിലേക്ക് അടുക്കുന്നു. 79.25 ഡോളറാണ് ഇന്നത്തെ വില. ആഗോള തലത്തില്‍ ഉണ്ടാകുന്ന വിലക്കയറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മാത്രം ഡീസലിന് 22 പൈസയാണ് കൂടിയത്. പെട്രോളിന് 26 പൈസയും കേരളത്തില്‍ കൂടി. ലോക രാഷ്ട്രങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൊണ്ടുവന്ന ഇളവുകളിലൂടെ ഇന്ധന ഉപഭോഗം വര്‍ധിച്ചതാണ് വില വര്‍ധിക്കാന്‍ കാരണം. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ബ്രന്റ് ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 100 ഡോളറിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയിലും വില വര്‍ധിക്കാന്‍ കാരണമാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad