Type Here to Get Search Results !

Bottom Ad

സഞ്ചരിക്കാന്‍ നല്ല റോഡോ തെരുവുവിളക്കുകളോ ഇല്ല: ദുരിതംപേറി നീര്‍ച്ചാല്‍ ഓണിയടുക്ക നിവാസികള്‍


കാസര്‍കോട് (www.evisionnews.in): സഞ്ചരിക്കാന്‍ നല്ല റോഡോ തെരുവുവിളക്കുകളോ ഇല്ലാതെ ദുരിതംപേറി ബദിയടുക്ക പഞ്ചായത്തിലെ പതിനെഴാം വാര്‍ഡ് നീര്‍ച്ചാല്‍ ഓണിയടുക്ക നിവാസികള്‍. ഒരുമഴ പെയ്താല്‍ ചെളിക്കുളമാകുന്ന റോഡിലൂടെയാണ് ഇവിടത്തുകാരുടെ യാത്ര. വലിയ കുഴികളില്‍ ചെളിവെള്ളം നിറഞ്ഞ് കാല്‍നട പോലും ദുരിതമാകും ഈ പാതയില്‍. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇരു ചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്നത് പതിവാണ്. ആശുപത്രിയിലേക്കും ടൗണുകളിലേക്കും എത്താനുള്ള ഏകറോഡാണിത്. തെരുവുവിളക്കില്ലാത്തത് രാത്രിയാത്ര ഇരട്ടിദുരിതമാകുന്നു. കൊതുകുശല്യവും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണിവിടെ. ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്തടക്കമുള്ള അധികൃതരെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad