കാസര്‍കോട് (www.evisionnews.in): ചരിത്രത്തോട് നീതി പുലര്‍ത്തുക എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയ്ക്ക് ഉദുമ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ടിന് രണ്ടുമണിക്ക് ചെമ്മനാട് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഫ്‌ളാഗോഫ് ചെയത് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും സെക്രട്ടറി സുലുവാന്‍ ചെമനാട് നന്ദിയും പറയും.
സമാപനം കളനാട് സംസ്ഥാന കമ്മിറ്റി അംഗം ടിഡി കബീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിക്കും. മണ്ഡലം വൈസ് പ്രസിഡന്റ് ശംസീര്‍ മൂലടുക്കം സ്വാഗതവും ജോ. സെക്രട്ടറി ബികെ മുഹമ്മദ്ഷാ നന്ദിയും പറയും. രണ്ടാം ബാച്ച് ഉദുമയില്‍ മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് കെഇഎ ബക്കര്‍ ഫ്‌ളാഗോഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും.
ജില്ലാ വൈസ് പ്രസിഡന്റ്് ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിക്കും. മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ്് കെഎംഎ റഹ്മാന്‍ കാപ്പില്‍ സ്വാഗതവും ജോ. സെക്രട്ടറി സലാം മാണിമൂല നന്ദിയും പറയും. പൂച്ചക്കാട് സമാപനം മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എബി ഷാഫി ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ് അധ്യക്ഷത വഹിക്കും. മണ്ഡലം ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആഷിഖ് റഹ്മാന്‍ നന്ദിയും പറയും. മുസ്ലിം ലീഗ് പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments