Type Here to Get Search Results !

Bottom Ad

എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ വധശ്രമം: പെര്‍ളയില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി


കാസര്‍കോട് (www.evisionnews.in): പെര്‍ളയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് ക്രമിനലുകള്‍ക്കെതിരെ വധശ്രമത്തിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് എന്‍മകജ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെര്‍ളയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഘ് പരിവാരങ്ങള്‍ ഉത്തരേന്ത്യയില്‍ നടത്തുന്ന കിരാതമായ അക്രമങ്ങളെ അസ്മരിപ്പിക്കുന്ന രീതിയില്‍ തടയാന്‍ ചെന്ന മാതാവിനെ തള്ളിയിട്ട് കൊടുവാളുമായിട്ടാണ് കുട്ടിയെ അക്രമിച്ചത്. കര്‍ണാടക അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച ആര്‍എസ്എസ് സംഘമാണ് ഗഡി പ്രദേശങ്ങളില്‍ നിരന്തരമായി ഇത്തരം അക്രമങ്ങള്‍ ആസുത്രണം ചെയ്യുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, എംഎ നജീബ്, ബിഎം മുസ്തഫ, സിദ്ദീഖ് ഒളമുഗര്‍, ഹനീഫ് സീതാംഗോളി, മജീദ് പച്ചമ്പള, ഹക്കീം കണ്ടിഗെ, അന്‍സാര്‍ പെര്‍ള, സിദ്ദീഖ് ഹാജി കണ്ടിഗെ, മുസ്തഫ ഒളമുഗര്‍, ഹമീദ് അജിലട്ക്ക, മൊയ്തു പെര്‍ള, റസാഖ് മൂല, സുല്‍ത്താന്‍ പെര്‍ള നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad