കാസര്‍കോട് (www.evisionnews.in): ഉത്തര മലബാറിലെ രാഷ്ട്രീയ അതികായന്‍ എംഎസ് മുഹമ്മദ് കുഞ്ഞിയെ മുളിയാര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പൗരാവലി ആദരിച്ചു. എട്ടു പതിറ്റാണ്ടു പിന്നിട്ട ജീവിത സമസ്യയില്‍ ധന്യമായ ആറര പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനം മാനിച്ചാണ് ആദരം. ജില്ലയിലെ യു.ഡി.എഫ് രാഷട്രീയത്തിലെ അമരക്കാരില്‍ ഒരാളായ എംഎസ് അത്യുത്തര കേരളത്തിലെ മുസ്ലിം ലീഗിന്റെ മുന്നണി പോരാളികളില്‍ പ്രധാനിയാണ്.
മുന്‍ എം.എല്‍.എ. ടി.എ. ഇബ്രാഹിമിന്റെ ശിഷ്യനും,ചെര്‍ക്കളം അബ്ദുള്ള എന്ന ബഹുമുഖ പ്രതിഭയുടെ സന്തത സഹചാരി യുമായി രാഷ്ട്രീയ ഗോദയില്‍ സജീവ സാന്നിദ്ധ്യമായി തീര്‍ന്ന തന്ത്രശാലിയായ ഈ കര്‍മ്മയോഗി പ്രായം തളര്‍ത്താത്ത തേരാളിയാണ്. 1958-ല്‍ ചെര്‍ക്കള മേഖല മുസ്ലിം ലീഗ് ഭാരവാഹിയായി തുടങ്ങി ഒ.കെ.മുഹമ്മദ് കുഞ്ഞി പ്രസിഡണ്ടായ അഭിവക്തകണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട്, ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്, പാര്‍ട്ടിയുടെ മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട്, പ്രഥമ ജില്ലാപഞ്ചായത്ത് ഭരണ സമിതിയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ആര്‍. ടി.എ മെമ്പര്‍, താലൂക്ക് സമിതി അംഗം, കെല്‍ ഡയറക്ടര്‍, ട്രവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍ ലിമിറ്റഡ് കമ്പനി ഡയറക്ടര്‍, കാസര്‍കോട് അഗ്രികള്‍ച്ചറല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വിമോചന സമര നായകന്‍ കൂടിയാണ്. സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ കാലം തൊട്ട് മുസ്ലിം ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായി തുടരുന്നു. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്്, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ട്രഷറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കാസര്‍കോടിന്റെയും വിശിഷ്യാ മുളിയാറിന്റെ വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ച എംഎസ് ജില്ലയിലെ ജീവിച്ചിരിക്കുന്ന നേതാക്കളില്‍ തലമുതിര്‍ന്ന വ്യക്തിയും മതേതരത്വ ജനാധിപത്യ പ്രചാരകനുമാണ്. പ്രൗഢമായ ചടങ്ങില്‍ എംഎസ് മുഹമ്മദ് കുഞ്ഞിക്ക് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എബി ശാഫി ഉദ്ഘാടനം ചെയ്തു. ഷറീഫ് കൊടവഞ്ചി സ്വാഗതം പറഞ്ഞു.
മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ. അബൂബക്കര്‍ ഹാജി, വിവിധ സംഘടന നേതാക്കളായ കെ.ബി മുഹമ്മദ് കുഞ്ഞി, എസ്.എം മുഹമ്മദ് കുഞ്ഞി, എം.കെ അബ്ദുല്‍ റഹിമാന്‍ ഹാജി, വാസുദേവന്‍, സി.എ അബ്ദുല്ല കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.എം അബുബക്കര്‍, ബി.സി കുമാരന്‍, ഹമീദ് ഷാ, അനീസ മന്‍സൂര്‍ ല്ലത്ത്, ഇ. മണികണ്ഠന്‍, അഡ്വ. ഇബ്രാഹിം പള്ളങ്കോട്, മന്‍സൂര്‍ മല്ലത്ത്, അബ്ദുല്ല കുഞ്ഞി ഹാജി പൊവ്വല്‍, എം.എസ്.അബ്ദുല്ല ക്കുഞ്ഞി ഹാജി, റഫീഖ് വിദ്യാനഗര്‍, അബ്ബാസ് കൊളച്ചപ്പ്, മാര്‍ക്ക് മുഹമ്മദ്,ബിസ്മില്ല മുഹമ്മദ് കുഞ്ഞി, മുഹമ്മദലി മാസ്തിക്കുണ്ട്, ഹനീഫ പൈക്കം, സിദ്ധീഖ് ബോവിക്കാനം, അബ്ദുല്‍ ഖാദര്‍ കുന്നില്‍,മാഹിന്‍ മുണ്ടക്കൈ, അബൂബക്കര്‍ ചാപ്പ, അഹമ്മദ് മൂലയില്‍, മുക്രി അബ്ദുല്‍ ഖാദര്‍, എ.പി ഹസൈനാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, ഹാരിസ് ബോവിക്കാനം, കെ. മുഹമ്മദ് കുഞ്ഞി, ഷഫീഖ് ആലൂര്‍, മൊയ്തു ബാവാഞ്ഞി, ഷരീഫ് മല്ലത്ത്, എംഎസ് നാസര്‍, എംഎസ് ഷുക്കൂര്‍, ബിടി ഹമീദ് മാസ്തിക്കുണ്ട്, ബികെ ഹംസ സംബന്ധിച്ചു.
Post a Comment
0 Comments