Type Here to Get Search Results !

Bottom Ad

മംഗളുരുവില്‍ സിനിമാ തിയേറ്ററുകളും പബ്ബുകളും തുറക്കുന്നു: അതിര്‍ത്തിയില്‍ പരിശോധന തുടരും


മംഗളുരു (www.evisionnews.in): മംഗളുരുവില്‍ സിനിമാ തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, മറ്റു സ്ഥലങ്ങള്‍ എന്നിവയ്ക്ക് 50 ശതമാനം ഇരിപ്പിട ശേഷിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കി. പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ കുറവാണെങ്കില്‍ സിനിമാ തിയറ്ററുകളും മറ്റ് അത്തരം സ്ഥാപനങ്ങളും 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ദൈനംദിന കേസുകളില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ താഴെയായിട്ടില്ല. ആയതിനാലാണ് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര കെവി പറഞ്ഞു.

ഉത്സവ സീസണുകള്‍ അടുത്ത് വരുന്നതിനാല്‍ ജാഗ്രത തുടരും. സെപ്റ്റംബര്‍ 25 മുതല്‍ രാത്രി കര്‍ഫ്യൂ രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാക്കിയത് അതെ പടി തുടരും. വാക്സിന്‍ രണ്ട് ഡോസുകളും നല്‍കിയവര്‍ക്ക് മാത്രമേ തീയറ്ററുകളിലേക്കും മള്‍ട്ടിപ്ലക്സുകളിലേക്കും സമാനമായ മറ്റ് സ്ഥലങ്ങളിലേക്കും പ്രവേശനമുണ്ടാവുകയുള്ളൂ. ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇവിടം സന്ദര്‍ശിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രവേശന സ്ഥലത്ത്, തെര്‍മല്‍ സ്‌ക്രീനിംഗ് നിര്‍ബന്ധമാണ്. ഓരോ പ്രദര്‍ശനത്തിനും ശേഷം, വിശ്രമമുറികളും ടോയ്‌ലറ്റുകളും മറ്റ് സ്ഥലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. എന്‍ട്രി, എക്സിറ്റ് പോയിന്റുകളിലും മറ്റ് തന്ത്രപ്രധാന പോയിന്റുകളിലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്‍കണം. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ മൂന്നു മുതല്‍ പബ്ബുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്കുള്ള അതിര്‍ത്തിയിലെ എന്‍ട്രി പോയിന്റുകളില്‍ പരിശോധന തുടരും. ഉത്തരവുകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad