കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്റ് യൂത്ത് വിംഗ് കാസര്‍കോട് യൂണിറ്റ്നഗരസഭ ചെയര്‍മാന് അഡ്വ: വിഎം മുനിറിന് നിവേദനം നല്‍കി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് നിലവില്‍ വാഹന പാര്‍ക്കിങ് സൗകര്യം പരിമിതമാണ്. വര്‍ഷങ്ങളായുള്ള കാസര്‍കോട് നഗരത്തിലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ ഭരണാസമിതിയുടെ കോവിഡ് കാലത്തെ മാതൃക പ്രവര്‍ത്തനത്തിനും വ്യാപരികള്‍ക്ക് നല്‍കുന്ന സഹകരണത്തിനും യൂത്ത് വിങ്ങിന്റെ സ്‌നേഹാദരവ് ചെയര്‍മാന്‍ വിഎം മുനീറിന് നല്‍കി. പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍, സെക്രട്ടറി വേണുഗോപാല്‍ ട്രഷറര്‍ ഷമീം ചോക്ലേറ്റ്, വൈസ് പ്രസിഡന്റ് ഫൈറൂസ മുബാറക്, ജോ. സെക്രട്ടറി നൗഫല്‍ റിയല്‍, ജോ. സെക്രട്ടറി ഇര്‍ഷാദ് സഫ, പ്രവര്‍ത്തക സമിതി അംഗങ്ങളായ റാഫി ഐഡിയല്‍, അമ്മി ബീഗം, യൂത്ത് വിംഗ് രക്ഷധികാരി നഹീം അങ്കോല പങ്കെടുത്തു.