കാസര്‍കോട് (www.evisionnews.in): ഇന്ത്യയില്‍ ആദ്യമായി ആധുനിക സജ്ജീകരണത്തോടെ കോമയുടെ കിഴില്‍ ഓണ്‍ലൈന്‍ മീഡിയാ സെന്റര്‍ കാസര്‍കോട് ഒരുങ്ങുന്നു. ഓണ്‍ലൈന്‍ വെബ്- ദൃശ മാധ്യമ രംഗത്തെ 30ഓളം മാധ്യമ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ആധുനിക രീതിയില്‍ സജ്ജീകരിച്ച മീഡിയ ക്ലബില്‍ വെര്‍ച്ച്വല്‍ സംവിധനത്തോടെ അംഗങ്ങളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. 30ഓളം ചാനലുകളുടെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് തുടക്കത്തില്‍ അഞ്ചു ലക്ഷത്തിലധികം ആളുകള്‍ക്ക് ലൈവ് കാണാവുന്ന രീതിയിലാണ് സജ്ജീകരണം ഒരുക്കുന്നത്. മാത്രമല്ല പൊതു വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനങ്ങളില്‍ ജങ്ങള്‍ക്ക് വെര്‍ച്ച്വലായി ചോദ്യം ചോദിക്കാനുള്ള അവസരവും ഒരുക്കും. പൊതുവേദികളില്‍ നടത്തപ്പെടുന്ന പരിപാടികളില്‍ കോമോയുടെ റിപ്പോര്‍ട്ടര്‍, കാമറാമാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈവ് ടെലി കാസറ്റ് തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇവര്‍ക്കായി ഒരുക്കും. നിലവിലെ കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്ന മീഡിയ സെന്റര്‍ 2022ല്‍ ആറു ജില്ലക്കളില്‍ കൂടി നടപ്പിലാക്കും. മൂന്നു വര്‍ഷം കൊണ്ട് കേരളം മുഴുവന്‍ പദ്ധതി യാഥാര്‍ത്ഥമാകും. ആധുനിക കാമറകളില്‍ ചിത്രീകരിക്കുന്ന വിഡിയോകള്‍ അംഗങ്ങള്‍ക്ക് സൗജന്യമായി പങ്കുവെക്കുമ്പോള്‍ അംഗങ്ങള്‍ അല്ലാതെ മറ്റു മാധ്യമങ്ങള്‍ക്ക് നിശ്ചിത തുക ഈടാക്കി മാത്രമേ പ്രസിദ്ധികരിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. നിലവില്‍ ദൃശ്യ മാധ്യമ രംഗത്തെ മൂന്നു സ്ഥാപനങ്ങളുമായി നേരിട്ട് സഹകരിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
കോമയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയുവും കുറഞ്ഞത് മൂന്നു ജീവനക്കാരും ഓഫിസും ഉള്ളവര്‍ക്കാണ് അവസരം ലഭിക്കുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയവര്‍ക്ക് പ്രൈമറി അംഗത്വം ആനുകൂല്യങ്ങളും നല്‍കുമെങ്കിലും മീഡിയ സെന്റെറു മായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങളിലോ കമ്മിറ്റിയിലോ ഇടപെടലുകള്‍ക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതു വരെ സാധ്യമല്ല. മാധ്യമ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് അസംഘടിത തൊഴിലാളി ക്ഷേമനിധി എന്നിവയും നടപ്പിലാക്കും.
കാസര്‍കോട് ചേര്‍ന്ന കോമോ അംഗങ്ങളുടെ ചര്‍ച്ചയിലാണ് മീഡിയ സെന്ററുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമായത്. മീഡിയ സെന്ററിനായി ഇപ്പോള്‍ ബുക്ക് ചെയ്തിരിക്കുന്ന കെട്ടിടം എറണാകുളത്ത് നിന്നെത്തുന്ന ടെക്‌നിക്കല്‍ ടീമിന്റെ അംഗീകാരം ലഭിച്ചാല്‍ മറ്റു നടപടികളിലേക്ക് കടക്കും. ഉദ്ഘടനത്തില്‍ കന്നഡ മലയാളം സിനിമയിലെ താരങ്ങളെയും രാഷ്ട്രീയ മതസാംസ്‌കാരിക നേതൃത്വവും പ്രമുഖ ക്ലബ് ഭാരവികളെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. നിലവിലെ മാധ്യമ കൂട്ടായ്മകളുമായി സഹകരിക്കുന്ന വിഷയം മീഡിയ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ചേരുന്ന കോമയുടെ മെമ്പേര്‍സ് മീറ്റില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കയി മീഡിയ ക്യാമ്പ് ടെക്കിസ് പാര്‍ക്കില്‍ സംഘടിപ്പിക്കും. മീഡിയ സെന്റിന്ന് ഔദ്യോഗികമായി ഉപയോഗിക്കാനുള്ള വാഹനം പബ്ലിക് കേരള കേരള ചാനല്‍ ചെയര്‍മാന്‍ ഖാദര്‍ കരിപ്പൊടി സംഭാവന ചെയ്യും. പുതിയ കമ്മിറ്റി നിലവില്‍ വരുംവരെ കോമോയുടെ സെക്രട്ടറി ഇന്‍ചാര്‍ജായി ബിഎന്‍സി ചീഫ് എഡിറ്റര്‍ ബുര്‍ഹാന്‍ തളങ്കരയെ തെരഞ്ഞെടുത്തു.
കര്‍ണാടക ഫിലിം ഡയറക്ട്ടര്‍സ് അസോസിയേഷന്‍ അംഗമായി തെരഞ്ഞടുക്കപ്പെട്ട കേരള ഓണ്‍ലൈന്‍ മീഡീയ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് റൈക്ക് കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ്് റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു.
സന്തോഷ് റൈ സ്വാഗതം പറഞ്ഞു. ബുര്‍ഹാന്‍ തളങ്കര, ഖാദര്‍ കരിപ്പൊടി, അജ്ജു ഷാന്‍, എംഎ നജീബ്, നജീബ് ബീന്‍ ഹസന്‍, അഖിലേഷ് യാദവ്, പ്രശോഭ് കുമാര്‍ സംബന്ധിച്ചു.
Post a Comment
0 Comments