Type Here to Get Search Results !

Bottom Ad

പ്ലസ്ടു തുല്യതാ പരീക്ഷ ഉന്നത വിജയികളെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു


കാസര്‍കോട് (www.evisionnews.in): 2019-21 വര്‍ഷത്തെ ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടിവി ശ്രീജന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സമീമ അന്‍സാരി, സക്കീന അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീഫ പാറ, സുകുമാര കുതിര പാടി, രാജു കെ. ജയന്തി, അശ്വിനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനുപം എസ്, നോഡല്‍ പ്രേരക് സികെ പുഷ്പ കുമാരി സംസാരിച്ചു. പഠിതാക്കളായ മനോജ് കെ ഗോപാലന്‍, സിഎച്ച് ഗണേഷ് കുമാര്‍, എ. ഹണി ജെ ബ്രൂസ്, ജെ രാജു അനുമോദനം ഏറ്റുവാങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad