കാസര്‍കോട് (www.evisionnews.in): അണങ്കൂരില്‍ ഓടുമേഞ്ഞ വീടിന് തീപിടിച്ചു. മേല്‍ക്കൂരയും വീട്ടുപകരണങ്ങളും കത്തിച്ചാമ്പലായി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അണങ്കൂര്‍ ടിപ്പുനഗറിലെ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദറിന്റെ വീടാണ് അഗ്നിക്കിരയായത്. പരിസരവാസികളാണ് മേല്‍ക്കൂരയില്‍ നിന്ന് തീ പുകയുന്നത് ആദ്യം കണ്ടത്. ഉടന്‍ വീട്ടുകാരെ വിവരമറിയിച്ചതിനാല്‍ സ്ത്രീകളും കുട്ടികളും പുറത്തേക്കോടുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വില്ലേജ് അധികൃതര്‍ എന്നിവര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി.
അണങ്കൂരില്‍ വീടിന് തീപിടിച്ചു: മേല്‍ക്കൂരയും വീട്ടുപകരണങ്ങളും കത്തിച്ചാമ്പലായി
15:24:00
0
കാസര്‍കോട് (www.evisionnews.in): അണങ്കൂരില്‍ ഓടുമേഞ്ഞ വീടിന് തീപിടിച്ചു. മേല്‍ക്കൂരയും വീട്ടുപകരണങ്ങളും കത്തിച്ചാമ്പലായി. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അണങ്കൂര്‍ ടിപ്പുനഗറിലെ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദറിന്റെ വീടാണ് അഗ്നിക്കിരയായത്. പരിസരവാസികളാണ് മേല്‍ക്കൂരയില്‍ നിന്ന് തീ പുകയുന്നത് ആദ്യം കണ്ടത്. ഉടന്‍ വീട്ടുകാരെ വിവരമറിയിച്ചതിനാല്‍ സ്ത്രീകളും കുട്ടികളും പുറത്തേക്കോടുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വില്ലേജ് അധികൃതര്‍ എന്നിവര്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി.
Post a Comment
0 Comments