Type Here to Get Search Results !

Bottom Ad

ബദിയടുക്കയില്‍ ഫര്‍ണിച്ചര്‍ സ്റ്റോക്ക് റൂമില്‍ തീപിടിത്തം: ഫര്‍ണിച്ചറുകളും ഷെഡും കത്തി നശിച്ചു

Top Post Ad


ബദിയടുക്ക (www.evisionnews.in): ഫര്‍ണിച്ചര്‍ സ്റ്റോക്ക് റൂമില്‍ തീപിടിത്തം. ഫര്‍ണിച്ചറുകളും ഷെഡും കത്തി നശിച്ചു. ഉപ്പള മുസോടിയിലെ ഷരീഫിന്റെ ഉടമസ്ഥതയിലുള്ള ബദിയടുക്ക മൂക്കംപാറ ബര്‍ല റോഡില്‍ പ്രവര്‍ത്തിക്കുന്ന ബദ്രിയത്ത് സോമില്ലിനോടനുബന്ധിച്ചുള്ള ഫര്‍ണ്ണിച്ചര്‍ സ്റ്റോക്ക് റൂമിനാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്ന ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വീട്ടില്‍ താമസിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ഹമീദ് കെടഞ്ചി ഉടന്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബദിയടുക്ക പൊലീസും കാസര്‍കോടില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. ഫര്‍ണ്ണിച്ചറുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. മേല്‍ക്കൂരയുടെ ഷീറ്റുകളും കത്തി നശിച്ച നിലയിലാണ്. ഏകദേശം 15ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി ഉടമ ഷരീഫ് പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഷരീഫിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു.

Below Post Ad

Post a Comment

0 Comments