കേരളം (www.evisionnews.in): ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി 20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നത്. മൂന്നു വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തുമാണ് നടക്കുക. ഇതുവരെ ഒരു ഏകദിനവും രണ്ട് ടി20യും ഉള്‍പ്പെടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് കാര്യവട്ടം വേദിയായിട്ടുള്ളത്. ഇതില്‍ ഏകദിനവും ഒരു ടി20യും വിന്‍ഡീസിനെതിരേ തന്നെയാണ് ഇന്ത്യ കളിച്ചത്. 2018ലും 2019തിലുമായിരുന്നു ഇത്.
കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം: ഇന്ത്യ- വിന്‍ഡീസ് മത്സരത്തിന് വേദിയാകും
10:49:00
0