Type Here to Get Search Results !

Bottom Ad

ആശുപത്രി ജീവനക്കാരെ കാത്ത് അരമണിക്കൂറോളം ആംബുലന്‍സില്‍: ചികിത്സ കിട്ടാതെ കോവിഡ് ബാധിതന്‍ മരിച്ചു


കേരളം (www.evisionnews.in): കൊല്ലത്ത് കോവിഡ് രോഗബാധിതന്‍ ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ബാബു(68)വാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് സംഭവം. അരമണിക്കൂറോളം ജീവനക്കാരെ കാത്ത് രോഗി ആശുപത്രിക്കു മുന്നില്‍ ആംബുലന്‍സില്‍ കിടന്നു.

കുറച്ചുദിവസംമുന്‍പ് ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കോവിഡ് ബാധിച്ചു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യപ്രവര്‍ത്തകരെയും ബന്ധപ്പെട്ടപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശംലഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി വിവരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറിയിച്ചു.

മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനു മുന്നില്‍ എത്തിച്ചെങ്കിലും ഓക്‌സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാന്‍ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളം വച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരന്‍ വന്നത്. അപ്പോഴേക്കും ബാബു മരിച്ചു. തടിച്ചുകൂടിയവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കമായി. പാരിപ്പള്ളി പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരവൂര്‍ പോലീസ് സ്വമേധയാ കേസെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad