കേരളം (www.evisionnews.in): സംസ്ഥാനത്ത് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി നല്‍കുന്ന കാര്യം യോഗം പരിഗണിക്കും. രോഗതീവ്രത കുറയുന്നത് കൊണ്ട് തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ഒക്ടോബറില്‍ കോളേജുകളും നവംബറില്‍ സ്‌കൂളുകളും തുറക്കുന്നതിന് മുമ്പ് കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
ഒക്ടോബര്‍ പതിനഞ്ചോടെ കോളേജുകളില്‍ മുഴുവന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകളും തുറക്കും. അതേസമയം ഒക്ടോബര്‍ നാലിന് മഹാരാഷ്ട്രയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും, ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.
കൂടാതെ ആരാധനാലയങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും,കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കോടതി വ്യക്തമാക്കി.
Post a Comment
0 Comments