കാസര്‍കോട് (www.evisionnews.in): മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ മുപ്പത്തി എട്ടാം ചരമവാര്‍ഷിക ഭാഗമായി 38 വായനശാലകള്‍ക്ക് കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സിഎച്ചിന്റെ ജീവചരിത്ര പുസ്തകം.
സമ്മാനിക്കും. ചരിത്രകാരന്‍ എംസി വടകരയുടെ സിഎച്ച് മുഹമ്മദ് കോയ രാഷ്ട്രിയ ജീവചരിത്രം കാസര്‍കോട് നഗരസഭ ലൈബ്രറിക്ക് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എഎം കടവത്ത് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് നേതാക്കളായ സഹീര്‍ ആസിഫ്, എംഎ നജീബ്, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, ഇഖ്ബാല്‍ ഫുഡ് മാജിക്ക്, പിവിഎസ് ഷഫീഖ്, ജലീല്‍ തുരുത്തി, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട സംസാരിച്ചു. ഹാരിസ് ബെദിര സ്വാഗതവും നൗഫല്‍ തായല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments