Type Here to Get Search Results !

Bottom Ad

മലബാര്‍ സ്വാതന്ത്ര്യ സമരചരിത്രത്തെ കാവി വല്‍കരിക്കുന്നവര്‍ക്കെതിരെ യുവജന രോഷമുയരണം

ചട്ടഞ്ചാല്‍ (www.evisionnews.in): മലബാര്‍ സ്വതന്ത്ര്യ സമര ചരിത്രത്തെ കാവിവല്‍കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ യുവജനരോഷമുയരണമെന്ന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ ആവശ്യപ്പെട്ടു. 'ചരിത്രത്തോട് നീതി പുലര്‍ത്തുക' എന്ന പ്രമേയത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന മലബാര്‍ സമര സ്മൃതി യാത്രയുടെ ഭാഗമായുള്ള ഉദുമ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉദുമ നിയോജക മണ്ഡലത്തില്‍ രണ്ട് ബാച്ചുകളായിട്ടാണ് പദയാത്ര നടക്കുന്നത് ചെമ്മനാട് നിന്നാരംഭിച്ച് കളനാടും ഉദുമയില്‍ നിന്നാരംഭിച്ച് പൂച്ചക്കാടും സമാപിക്കും. പദയാത്രയുടെ പ്രചരണാര്‍ഥം പഞ്ചായത്ത് തലങ്ങളില്‍ കണ്‍വെന്‍ഷനും ശാഖതലങ്ങളില്‍ പര്യടനവും നടത്തും. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ മുഖ്യപ്രഭാഷണവും ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രമേയ പ്രഭാഷണവും നടത്തി. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍ പ്രസംഗിച്ചു.

നാസര്‍ ചേറ്റുകുണ്ട്, കെഎംഎ റഹ്്മാന്‍ കാപ്പില്‍, ശംസീര്‍ മൂലഡ്ക്കം, ദാവൂദ് പള്ളിപ്പുഴ, ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, സലാം മാണിമൂല, സുലുവാന്‍ ചെമ്മനാട്, അബുബക്കര്‍ കടാങ്കോട്, ഷഫീഖ് മയിക്കുഴി, ഫൈസല്‍ പടുപ്പ്, നശാത്ത് പരവനടുക്കം, ഹൈദരലി പടുപ്പ്, റഷീദ് കാപ്പില്‍, ശരീഫ് പന്നടുക്കം, ഇല്യാസ് കീഴൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad