പള്ളിക്കര (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര പഞ്ചായത്ത് കൗണ്‍സില്‍ യോഗം ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയതു. പ്രസിഡന്റ് നാസര്‍ ചേറ്റുക്കുണ്ട് അധ്യക്ഷത വഹിച്ചു. ഗാന്ധി ജയന്ദിദിനത്തിലെ മലബാര്‍ സമര സ്മൃതി യാത്ര വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, ജില്ലാ ട്രഷറര്‍ ഷാനവാസ് എംബി, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, പഞ്ചായത് മുസ്ലിം ലീഗ് പ്രസിഡണ്ട് സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ഹാരിസ് തൊട്ടി പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ആഷിഖ് റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ റിട്ടേണിംഗ് ഓഫീസറായും വൈസ് പ്രസിഡണ്ട് ശംസീര്‍ മൂലടുക്കം നിരീക്ഷകനായും സംബന്ധിച്ചു. ഭാരവാഹികള്‍: ഇല്ല്യസ് ബേക്കല്‍ (പ്രസി), നൗഷാദ് പള്ളിക്കര (സിനിയാര്‍ വൈസ് പ്രസി), ഹര്‍ഷാദ് ഹുദവി തൊട്ടി (വൈസ് പ്രസി), നൂര്‍ മുഹമ്മദ് പള്ളിപ്പുഴ (ജന സെക്ര), നിഷാദ് പള്ളിപ്പുഴ, ഖാലിദ് മൗവ്വല്‍ (ജോ സെക്ര), ഇജാസ് ഖിലറിയ (ട്രഷ)
Post a Comment
0 Comments