ദുബൈ (www.evisionnews.in): പ്രവാസി സമൂഹം തങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ലൈഫ് സ്‌റ്റൈലിലെ മാറ്റവും ഉറക്കമില്ലായ്മയും പ്രവാസി സമൂഹത്തിന്റെ ആരോഗ്യ പരിചരണത്തിനു സാരമായ ദോഷം വരുത്തിയിട്ടുണ്ടെന്നും അമിതമായ ജോലിഭാരവും അനിയന്ത്രിതമായ ടെന്‍ഷനും കാരണം പ്രവാസ ലോകത്ത് യുവാക്കള്‍ പോലും അപകടത്തിലാകുന്ന കാഴ്ച വര്‍ദ്ധിച്ച് വരുകയാണെന്നും ഇതിനെതിരെ ശക്തമായ രീതിയില്‍ അവബോധം നല്‍കാനുള്ള പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നാമോരോരുത്തരും മുഴുകേണ്ടതുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രവാസി മരണങ്ങളിലധികവും ചെറുപ്പക്കാരുടെതാണെന്നും ജോലിയോടൊപ്പം തന്നെ ആരോഗ്യ കാര്യത്തിലും നാം കൂടുതല്‍ ഊന്നല്‍ കൊടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീല്‍, ജില്ലാ ട്രഷറര്‍ ഹനീഫ് ടി ആര്‍ ജില്ലാ കെ.എം.സി.സി ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഹസൈനാര്‍ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്‌സിന്‍, മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ നഗര്‍, ഡോ ഇസ്മായില്‍, സിദ്ദീഖ് ചൗക്കി, റഹൂഫ് കെജിഎന്‍, ഷാജഹാന്‍ കാഞ്ഞങ്ങാട്, ഷബീര്‍ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താര്‍ ആലമ്പാടി, സിഎ ബഷീര്‍ പള്ളിക്കര, ഷബീര്‍ കീഴുര്‍, സിദ്ദീഖ് അടൂര്‍, സലാം മാവിലാടം, റഷീദ് അവയില്‍, തല്ഹത് തളങ്കര സത്താര്‍ ബൈദല, ശിഹാബ് പേരാല്‍, ഹസന്‍ കുദുവ, അഷ്ഫാഖ് ഉദ്യാവര, റഫീഖ് മാങ്ങാട,് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഫഹദ്. മൂലയില്‍, കെസി ശരീഫ്, ഷാനവാസ് തൃക്കരിപ്പൂര്‍ പ്രസംഗച്ചു, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ ഖിറാഅത്തും ഓര്‍ഗാനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു.
Post a Comment
0 Comments