Type Here to Get Search Results !

Bottom Ad

നവീകരിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളും സന്ദര്‍ശക മുറികളും തുറന്നു


കാസര്‍കോട് (www.evisionnews.in): പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈഎസ്പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ടു പൊലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി. ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളിലും കാസര്‍കോട് ഡിവൈഎസ്പി ഓഫീസിലുമായാണ് സന്ദര്‍ശക മുറിതുറന്നത്. നവീകരിച്ച കാസര്‍കോട്, ചീമേനി പൊലീസ് സ്റ്റേഷനുകളും തുറന്നുകൊടുത്തു.

കാസര്‍കോട് പൊലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അനാച്ഛാദനം ചെയ്തു. സന്ദര്‍ശക മുറിയും എംഎല്‍എ തുറന്നു കൊടുത്തു. പൊലീസ് സ്റ്റേഷനിലേക്ക് എംഎല്‍എ പള്‍സ് ഓക്‌സീമീറ്റര്‍ കൈമാറി. ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സമീറ, വാര്‍ഡ് കൗണ്‍സിലര്‍ വീണ അരുണ്‍ ഷെട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി പിപിമഹേഷ്, പോലീസ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപന്‍ ഇവി, കാസര്‍കോട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ പി.അജിത് കുമാര്‍ സംസാരിച്ചു.

ചീമേനി പൊലീസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ശിലാഫലകം എം രാജഗോപാലന്‍ എംഎല്‍എ അനാച്ഛാദനം ചെയ്തു. കയ്യൂര്‍- ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെപി വത്സലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, പഞ്ചായത്തംഗം കെ.ടി ലത, കാഞ്ഞങ്ങാട് ഡിവൈ.എസ്പി ഡോ. വി. ബാലകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍ പ്രസംഗിച്ചു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സന്ദര്‍ശക മുറി പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത ഉദ്ഘാടനം ചെയ്തു. ബദിയടുക്ക സ്ബ് ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് അധ്യക്ഷത വഹിച്ചു. ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, പഞ്ചായത്ത് മെമ്പര്‍ കെ റഷീദ, മുന്‍ മെമ്പര്‍ അവിനാശ്, പൊലീസ് ഇന്‍സ്പെക്ടര്‍ അശ്വിത് കരണ്‍മയില്‍, അസി. പിആര്‍ ഒ ജോതി ലക്ഷ്മി പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad