Type Here to Get Search Results !

Bottom Ad

ഭാരത് ബന്ദ്: സംയുക്ത ട്രേഡ് യൂണിയനുകളുടെ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം


കാസര്‍കോട് (www.evisionnews.in): കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടനുബന്ധിച്ചുള്ള സംയുക്ത ട്രേഡ് യൂനിയനുകളുടെ ഹര്‍ത്താല്‍ കാസര്‍കോട്ട് പൂര്‍ണം. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 40 ല്‍ അധികം യൂനിയനുകളടങ്ങുന്നതാണ് കിസാന്‍ മോര്‍ച. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് കേരളത്തില്‍ ഹര്‍ത്താല്‍. സര്‍കാര്‍, സ്വകാര്യ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, വ്യവസായങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണമായും അടഞ്ഞു കിടക്കുന്നു. ആശുപത്രി, മെഡികല്‍ സ്റ്റോര്‍, ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങള്‍, വിവാഹം തുടങ്ങി അവശ്യ സേവനങ്ങളെയെല്ലാം ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാധാരണ പോലെ പാല്‍, പത്രം എന്നിവയെയും ഒഴിവാക്കിയിരുന്നു. അതേ സമയം സ്വകാര്യ വാഹനങ്ങള്‍ ഓടുന്നതിനെ തടയുന്നില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad