കാസര്‍കോട് (www.evisionnews.in): വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വിദ്യാനഗര്‍ ഉളിയത്തടുക്കയിലെ നൗഫല്‍, ഭാര്യ സഹോദരന്‍ ആലംപാടിയിലെ അക്കു എന്ന അക്ബര്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് തളങ്കരയില്‍ ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ട ചുവന്ന നിറമുള്ള മാരുതി സ്വിഫ്റ്റ് കെഎല്‍ 14 എക്‌സ് 5725 കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് കണ്ടെടുത്ത വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യജമാണെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റുമായി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച വാഹനം ജില്ലയിലെ മയക്ക് മരുന്ന് സംഘത്തിന്റെ കൈകളില്‍ നിരന്തരം കാണപ്പെട്ടതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
വാഹനം ഒരു വര്‍ഷത്തില്‍ കൂടുതലായി വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ച് ഉളിയത്തടുക്ക സ്വദേശി നൗഫല്‍ എന്ന നൗഫല്‍ ഉളിയത്തടുക്ക ഉപയോഗിച്ച് വരുന്നതായും പോലീസ് കണ്ടെത്തി. എന്നാല്‍ വാഹനത്തിന്റെ ആര്‍സി ഉടമ നൗഫലിന്റെ ഭാര്യ സഹോദരനായ ആലംപാടിയിലെ അക്കു എന്ന അക്ബറാണ്. ഇയാളെ ചൊവ്വാഴ്ച രാവിലെ ആലംപാടിയില്‍ വെച്ച് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നായന്മാര്‍മൂലയില്‍ വെച്ചാണ് നൗഫല്‍ പിടിയിലായത്. നൗഫല്‍ രണ്ട് ബ്ലാക്മെയ്ല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Post a Comment
0 Comments