കാസര്‍കോട് (www.evisionnews.in): പള്ളിയിലേക്ക് പോവുകയായിരുന്ന കുട്ടിക്കുനേരെ ക്രൂരമര്‍ദനം. ഓടിരക്ഷപ്പെട്ട കുട്ടിയെ പിന്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമി സംഘം അക്രമം തുടരുകയും തടുക്കാന്‍ശ്രമിച്ച മാതാവടക്കം വീട്ടിലുള്ളവരെ അക്രമിച്ചു. എന്‍മകജെ പഞ്ചായത്തിലെ ചവര്‍ക്കാട് സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ മുസ്തഫ (14) യാണ് ആര്‍എസ്എസ് ഗുണ്ടകളുടെ അക്രമത്തിനിരയായത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. കുതറിയോടി വീട്ടിലെത്തിയ കുട്ടിയെ സംഘം പിന്തുടര്‍ന്നെത്തുകയും വീട്ടില്‍ അതിക്രമിച്ച് അക്രമം തുടരുകയും ചെയ്തു. തടുക്കാന്‍ ശ്രമിച്ച മാതാവിനെ തള്ളിയിടുകയും വീട്ടിലുള്ളവര്‍ക്കെതിരെയും അക്രമം കാട്ടുകയുമായിരുന്നു. ബഹളം വെച്ചതോടെ സംഘം സ്ഥലംവിട്ടു. അക്രമത്തില്‍ പരിക്കേറ്റ മുസ്തഫയെ ചെങ്കളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മുസ്തഫയെ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂരിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
Post a Comment
0 Comments