കേരളം (www.evisionnews.in): കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കണ്ണൂരും മംഗളൂരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. ഉടന്‍ തിരിച്ചുപോകാമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. ഇതിനെതിരെ യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രതിഷേധിക്കുകയാണ്. ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യയുടെ വിമാനവും മംഗലുരുവിലെ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്പ്രസ്സ് വിമാനവുമാണ് കൊച്ചിയില്‍ ഇറക്കിയത്. എന്നാല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയിട്ടില്ല. കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് മാറിയാലേ വിമാനം പുറപ്പെടാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
മോശം കാലാവസ്ഥ; കണ്ണൂരും മംഗളൂരുവിലും ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി
09:19:00
0
കേരളം (www.evisionnews.in): കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കണ്ണൂരും മംഗളൂരുവിലും ഇറക്കാനാവാതെ രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. ഉടന്‍ തിരിച്ചുപോകാമെന്നാണ് യാത്രക്കാരെ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. ഇതിനെതിരെ യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രതിഷേധിക്കുകയാണ്. ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യയുടെ വിമാനവും മംഗലുരുവിലെ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്പ്രസ്സ് വിമാനവുമാണ് കൊച്ചിയില്‍ ഇറക്കിയത്. എന്നാല്‍ യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറക്കിയിട്ടില്ല. കനത്ത മഞ്ഞു കാരണമാണ് വിമാനം തിരിച്ചുവിടേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് മാറിയാലേ വിമാനം പുറപ്പെടാന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
Post a Comment
0 Comments