കാസര്‍കോട് (www.evisionnews.in): മുളിയാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേ ഷന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമ പ്രവര്‍ത്ത ത്തിന് അജ്വ ഫൗണ്ടേഷന്റെ എക്‌സലന്റ് അവാര്‍ഡ് സമ്മാനിച്ചു. അജ്വ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അക്കരയ്ക്ക് നല്‍കി.
സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവല്‌മെന്റിനെ സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനമായി ആരോഗ്യ സാമൂഹിക നീതി വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഡൗണ്‍സിന്‍ഡ്രം, മറ്റു ശാരീരിക- മാനസീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആവശ്യമായ ഡോക്ടര്‍ കണ്‍സള്‍ട്ടിംഗ്, ഫിസിയോ തെറാപ്പി,സ്പീച്ച് തെറാപ്പി, ഒക്കുപ്പാഷന്‍ തെറാപ്പി,ബിഹേവിയര്‍ തെറാപ്പി, സ്‌പെഷല്‍ എഡുകേഷന്‍, മ്യുസിക് തെറാപ്പി എന്നിവ നല്‍കുന്നതോടൊപ്പം ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിന് ആവശ്യമായ ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കിയത്തിനാണ് 2021ലെ മികച്ച സ്ഥാപനമായി തെരഞ്ഞെടുത്തത്.
ഭിന്നശേഷി കുട്ടികളുടെ ആദ്യത്തെ മ്യുസിക് ബാന്‍ഡായ അക്കര മ്യുസിക് ബാന്റിലൂടെ പുറത്തിറങ്ങിയ കുട്ടികളുടെ ആല്‍ബങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ഒട്ടനവധി സെലിബ്രിറ്റികള്‍ പങ്കിടുകയും ചെയ്തു. 2019-20 വര്‍ഷത്തില്‍ കാസര്‍കോട് ഭിന്നശേഷി സര്‍വേ, ഫിസിയോ തെറാപ്പി ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്,സഹായ ഉപകരണ വിതരണം, സ്‌പെഷ്യല് ഹെല്‍പ് ലൈന്‍, ഭിന്നശേഷി സെമിനാര്‍, കുട്ടികളിലെ വളര്‍ച്ച കുറവുകളെ നേരെത്തെ കണ്ടെത്തുന്നതിന് അംഗന്‍ വാടി വര്‍ക്കേഴ്‌സ് ട്രെയിനിംഗ്, ഏര്‍ലി ഇന്റര്‍ വന്‍ഷന്‍ സെന്റര്‍, സ്‌പെഷല്‍ ഏബില്‍ഡ് അവാര്‍ഡ്, ഭിന്നശേഷി സ്വായം തൊഴില്‍ കൂട്ടായ്മ, പാലിയേറ്റീവ് സംഗമം, ഭിനശേഷി കുട്ടികളുടെ ഹൗസ് ബോട്ട് സംഗമം, ബോധ വല്‍ക്കരണ പരിപാടികള്‍, ജില്ലാ ഡിസബിലിറ്റി ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി ഒട്ടനവധി പദ്ധതികള്‍ അക്കര ഫൗണ്ടേഷന്റെ കീഴില്‍ നടപ്പിലാക്കി യിരുന്നു. നിലവില്‍ സംസ്ഥാനത്തിന്റെ വ്യത്യസ്തത ഭാഗങ്ങളില്‍ നിന്നുള്ള നൂറ്റി മുപ്പതോളം കുടുംബങ്ങള്‍ അക്കര ഫൗണ്ടേഷനില്‍ ചികിത്സ ചെയ്യുന്നുണ്ട്.
എഴുത്തുകാരന്‍ ഇബ്രാഹിം ചെര്‍ക്കള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ബി അഷ്‌റഫ്, കെബി മുഹമ്മദ് കുഞ്ഞി, ബിസി കുമാരന്‍, സലിം പൊന്നമ്പത്, മുഹമ്മദ് യാസിര്‍ വാഫി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, സലിം ഖാസിലേന്‍, കബീര്‍ ചെര്‍ക്കളം, മുഗു ശരീഫ്, ഹുസൈന്‍ നവാസ് റീമാ, ഷാനിബ, ജാസ്മിന്‍ പ്രസംഗിച്ചു.
Post a Comment
0 Comments