കാസര്‍കോട് (www.evisionnews.in): ചെര്‍ക്കളം അബ്ദുല്ല മെമ്മോറിയല്‍ അജ്വാ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ടിവിറ്റിസിന്റെ ഈ വര്‍ഷത്തെ എക്സലന്റ് അവാര്‍ഡ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷന് നല്‍കും. സെറിബ്രല്‍ഫാല്‍സി, ഓട്ടിസം, കുട്ടികളിലെ മറ്റു ശാരീരിക മാനസിക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപേഷണല്‍ തെറാപ്പി, ബിഹേവിയയറല്‍ തെറാപ്പി, മ്യൂസിക്ക് തെറാപ്പി, തുടങ്ങിയ സേവനങ്ങളും പാലിയേറ്റിവ് രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അവാര്‍ഡ്.
മുളിയാര്‍ പഞ്ചായത്തിലെ കോട്ടൂരില്‍ ആധുനിക രീതിയിലുള്ള സൗജന്യ ചികിത്സ കേന്ദ്രമാണ് ഭിന്നശേഷി കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശാകേന്ദ്രമാണ് ഈ സ്ഥാപനം. 35 ഓളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ അജ്വ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം അക്കര ഫൗണ്ടേഷന്‍ ചെര്‍മാന്‍ അബ്ദുല്‍ അസീസ് അക്കരയ്ക്ക് നല്‍കും. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
Post a Comment
0 Comments