ചെറുവത്തൂര്‍ (www.evisionnews.in): എയിംസിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ച പ്രൊപ്പൊസലില്‍ കാസര്‍കോടിന്റെ പേരും ഉപ്പെടുത്തണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാംഘട്ട പദയാത്ര കാലിക്കടവില്‍ നിന്നും ആരംഭിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പിപി പ്രസന്നകുമാരി ജനകീയ കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറിന കോട്ടപ്പുറത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി വനിതാ വിംഗ് ജില്ലാ സെക്രട്ടറി രേഖാ മോഹന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാണിയാട്ട്, മുനീസ അമ്പലത്തറ, കെജെ സജി, പി സരിജ, സൂര്യ നാരായണ ഭട്ട്, ടിവി ബാലന്‍, ബി അനില്‍ കുമാര്‍, നാസര്‍ ചെര്‍ക്കളം, ശ്രീനാഥ് ശശി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഫറീന കോട്ടപ്പുറം പ്രസംഗിച്ചു.
നാളെ രാവിലെ ഒമ്പത് മണിക്ക് ചെറുവത്തൂരില്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നീലേശ്വരത്ത് സമാപന സമ്മേളനം മുന്‍ എംപി പി കരുണാകരന്‍ ഉദ്ഘാടനം ചെയ്യും.