കേരളം (www.evisionnews.in): സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവി വനിത കമ്മീഷന്‍ അദ്ധ്യക്ഷയാകും. സതീദേവിയെ ചുമതല ഏല്‍പ്പിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. മുന്‍ എം.പി കൂടിയായ സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
എം.സി ജോസഫൈന്‍ രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ജോസഫൈന് രാജിവെയ്ക്കേണ്ടി വന്നത്.
ജോസഫൈന്റെ രാജിക്ക് പിന്നാലെ ജെ. മേഴ്‌സിക്കുട്ടിയമ്മ, സതീദേവി, സി.എസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു.
Post a Comment
0 Comments