കേരളം (www.evisionnews.co): 50 കിലോമീറ്റര്‍ സഞ്ചരിച്ച് വാക്സിന്‍ കേന്ദ്രത്തിലെത്തിയ സ്ത്രീയ്ക്ക് കുത്തിവയ്പ് നല്‍കിയില്ല. എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്സിന്‍ എടുക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.
രജിസ്ട്രേഷന്‍ കൃത്യമല്ലാത്തതിനാല്‍ വാക്സിന്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു കുത്തിവയ്പെടുക്കാനായി എത്തിയ നദീറയോട് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തതിന്റെ നിരാശയില്‍ വീട്ടില്‍ എത്തിയ നദീറയ്ക്ക് വാക്സിനെടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് ഫോണില്‍ ലഭിക്കുകയായിരുന്നു.
Post a Comment
0 Comments