ദേശീയം (www.evisionnews.co): ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ കോവിഡ് -19 വാക്‌സിന് രണ്ടാംഘട്ട മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് റെഗുലേറ്ററി അംഗീകാരം നല്‍കിയതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
18 മുതല്‍ 60 വരെ പ്രായമുള്ളവരില്‍ വാക്സിന്റെ ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. ഇത്തരത്തിലുള്ള വാക്‌സിന് ആദ്യമായാണ് ഇന്ത്യയില്‍ മനുഷ്യരില്‍ ക്ലിനിക്കല്‍ ട്രയല്‍ നല്‍കാന്‍ അനുമതി നല്‍കുന്നത്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വാക്സിന്‍ വലിയ തോതില്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ചതായി കണ്ടെത്തിയിരുന്നു. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന കോവാക്‌സിനിന്റെ നിര്‍മാതാക്കളാണ് ഭാരത് ബയോടെക്.
Post a Comment
0 Comments