Type Here to Get Search Results !

Bottom Ad

18ന് താഴെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍


ദേശീയം: (www.evisionnews.co) രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം മുതലെന്ന് ഐസിഎംആര്‍. രണ്ട് വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കാകും വാക്സിന്‍ നല്‍കുക. നേരത്തെ കോവിഷീല്‍ഡിന്റെ സൈക്കോവ്- ഡിയുടെയും ഒന്നാംഘട്ട ട്രയല്‍ കുട്ടികളില്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടു മൂന്നും ഘട്ട ട്രയലിന്റെ ഫലം അംഗീകരിച്ചാലുടന്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാരുമായി ആരംഭിച്ചെന്നും ഐസിഎംആര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ കുട്ടികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിക്കഴിഞ്ഞാല്‍ രാജ്യത്ത് എല്ലാം സംസ്ഥാനങ്ങളിലും പൂര്‍ണമായും സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാനുള്ള സാധ്യതയുണ്ട്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad