കാസര്‍കോട് (www.evisionnews.in): കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയില്‍ പരിശോധനയ്ക്ക് വേണ്ടി വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തില്‍ പരിശോധനാ സൗകര്യത്തിനായി മൂന്നു ബാച്ചുകളിലായി ടെസ്റ്റിംഗ് ടീമുകളെ സജ്ജീകരിച്ചു.
ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന രീതിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ പിറ്റേദിവസം ഉച്ചയ്ക്കു ശേഷം ഹമയ്യെ.െവലമഹവേ.സലൃമഹമ. ഴീ്.ശി എന്ന പോര്‍ട്ടലില്‍ നിന്നും പരിശോധനാഫലം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
മംഗല്‍പാടി താലൂക്ക് ആസ്പത്രിയാണ് പരിശോധനാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ: ഷാന്റി കെ.കെ, കോവിസ് ടെസ്റ്റ് നോഡല്‍ ഓഫീസര്‍ ഡോ. പ്രസാദ് തോമസ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിര്‍മല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ പരിശോധനാ കേന്ദ്രം സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
Post a Comment
0 Comments