കാസര്‍കോട് (www.evisionnews.in): മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന ടിഎ ഇബ്രാഹിം ഒരുകാലഘട്ടത്തിന്റെ നേര്‍സാക്ഷിയായിരുന്നുവെന്ന്മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ് മാന്‍ തായലങ്ങാടി. ഇരുണ്ട കാസര്‍കോടിന് വെളിച്ചത്തിന്റെ തിരികൊളുത്തിയത് ഇബ്രാഹിം സാഹിബായിരുന്നു. ആധുനിക കാസര്‍കോടിന്റെ ശില്പിയും അദ്ദേഹമായിരുന്നു.
ടി.എ ഇബ്രാഹിമിന്റെ 43മത് ചരമ വാര്‍ഷിക ദിനത്തില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ഫാറൂഖ് ദാരിമി പ്രാര്‍ത്ഥന നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, യഹ്‌യ തളങ്കര, എഎം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഡ്വ: വിഎം മുനീര്‍, കെപി മുഹമ്മദ് അഷ്‌റഫ്, കെഎം അബ്ദുല്‍ റഹ്‌മാന്‍, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, അബ്ബാസ് ബീഗം, ടിഎം ഇഖ്ബാല്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, എംഎച്ച് അബ്ദുല്‍ ഖാദര്‍, എഎ അസീസ് പ്രസംഗിച്ചു.
Post a Comment
0 Comments