Type Here to Get Search Results !

Bottom Ad

മാനസയുടെ കൊലപാതകത്തിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു


(www.evisionnews.co ഡെന്റൽ കോളേജ് വിദ്യാർത്ഥി മാനസയുടെ കൊലപാതകത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കൽകുന്ന് താമസിക്കുന്ന വിനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അടുക്കള ഭാഗത്തുനിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തന്റെ മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. മറ്റു വിശദാംശങ്ങളൊന്നും ആത്മഹത്യാകുറിപ്പിൽ ഇല്ല.

വിനീഷും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസികളാണ് വിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad