കേരളം (www.evisionnews.in): സദാചാര ഗുണ്ടകള്‍ വീട് കയറിയുള്ള ആക്രമണമിച്ച ചിത്രകാരനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. മലപ്പുറം വലിയോറ സ്വദേശി സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീയുമായി ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് രണ്ട് വാഹനങ്ങളിലെത്തിയ സംഘം സുരേഷിനെ ആക്രമിച്ചിരുന്നു. അമ്മയുടെയും മക്കളുടെയും കണ്‍മുന്നില്‍ വച്ച് മര്‍ദ്ദിച്ച വിഷമിത്തിലായിരുന്നു സുരേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചലച്ചിത്ര പ്രവര്‍ത്തകനുമാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഉടലാഴം, സൂരൃകാന്തിപ്പാടം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനായിരുന്നു സുരേഷ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment
0 Comments