കേരളം (www.evisionnews.in): കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) മേല്‍നോട്ടത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് സെന്റ്് ജൂഡ്‌സിന് ദേശീയ യുവ പുരസ്‌കാരം. 2021 അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മേഖലയിലെ സാമൂഹിക ഉന്നമനത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് കേന്ദ്ര യുവജനകാര്യ വകുപ്പാണ് പുരസ്‌കാരം നല്‍കിയത്. ഒരു ലക്ഷം രൂപയും മെഡലുമടങ്ങുന്നതാണ് പുരസ്‌കാരം. ന്യൂഡല്‍ഹിയില്‍ ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ കേന്ദ്ര യുവജനകാര്യ മന്ത്രി അനുരാഗ് താക്കൂര്‍ പുരസ്‌കാരം വിതരണം ചെയ്തു.
ഇതേ വിഭാഗത്തില്‍ തിരഞ്ഞെടുത്ത പത്തു പേരില്‍ ഏക മലയാളിയാണ് സെന്റ് ജൂഡ്‌സ് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനും കാസര്‍ഗോഡ് സ്വദേശിയുമായ വിനോജ് പിഎ രാജ്. ചെടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗം വരാതിരിക്കാനും സഹായിക്കുന്ന ജൈവിക ഉല്‍പ്പന്നമാണ് സെന്റ് ജൂഡ്‌സ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡോ. രാജേഷ് പി ജോസ്, മമതാ ജോസ്, മനോജ് രാജ് പിഎ എന്നിവരാണ് കമ്പനിയുടെ സഹസ്ഥാപകര്‍.
നിലവില്‍ കേരള, കര്‍ണാടക എന്നിവിടങ്ങളിലായി ആയിരം നിലവില്‍ കേരള, കര്‍ണാടക എന്നിവിടങ്ങളിലായി ആയിരം ഹെക്ടര്‍ കൃഷി ഇടങ്ങളില്‍ സെന്റ് ജൂഡ്‌സിന്റെ ഉല്‍പ്പന്നം കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും സെപ്തംബറോടു കൂടി ഉല്‍പ്പന്നം ലഭ്യമാക്കും.
2020ല്‍ നബാര്‍ഡ് കേരള മോസ്റ്റ് പ്രോമിസിംഗ് അഗ്രിടെക് സ്റ്റാര്‍ട്ടപ്പായി സെന്റ് ജൂഡ്‌സിനെ തെരഞ്ഞെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 2021 നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡിന്റെ ഫൈനലില്‍ എത്തിനില്‍ക്കുന്ന ഈ സ്ഥാപനത്തിന് രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പിന്തുണയുണ്ട്. മാനുഷ് ലാബ്‌സ് സസ്റ്റെയ്‌നബിലിറ്റി ആക്‌സിലറേറ്റര്‍ എംഐടി- ഹാവാര്‍ഡ് സ്പിന്‍ ഓഫിന്റെ ഭാഗമായിരുന്നു. നിലവില്‍ വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംഘം വെഞ്ച്വേഴ്‌സും നേതൃത്വം നല്‍കുന്ന ലാന്റ് ആക്‌സിലറേറ്റര്‍ സൗത്ത് ഏഷ്യ 2021 കൊഹോര്‍ട്ടിന്റെ ഭാഗമാണ് സെന്റ്് ജൂഡ്‌സ്.
Post a Comment
0 Comments