കാസര്‍കോട് (www.evisionnews.co): ഷിറിയ പുഴയ്ക്ക് കുറുകെ കുമ്പള പഞ്ചായത്തിലെ ബമ്പ്രാണ- മംഗല്‍പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട് പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഷിറിയ പുഴയ്ക്ക് കുറുകെ 30.60കോടി ചിലവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന് ആര്‍ഐഡിഎഫില്‍ ഉള്‍പ്പെടുത്തി നബാര്‍ഡില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു.
നിലവിലുള്ള കാലഹരണപ്പെട്ട ബംബ്രാണ അണക്കെട്ടിന് മുകള്‍ വശത്തായി നിര്‍മിക്കാനുദ്ദേശിക്കുന്ന 118 മീറ്റര്‍ നീളമുള്ള ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജാണിത്, അറബി ക്കടലില്‍ നിന്നുള്ള ഉപ്പുവെള്ളം പ്രതിരോധിക്കാനും കുമ്പള,മംഗല്‍പാടി പഞ്ചായത്തുകളിലെ 999ഹെക്ടര്‍ കൃഷി ഭൂമി പരിപാലിക്കാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നു,ഇതുവഴി പരിസരപ്രദേശങ്ങളും ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്താന്‍ സഹായകമാകും. നബാര്‍ഡ് അംഗീകാരം ലഭ്യമാകുന്ന മുറക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ നല്‍കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്ന് എംഎല്‍എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
Post a Comment
0 Comments