കേരളം (www.evisionnews.co): സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. ടിപിആര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന രീതി മാറ്റി പകരം വാര്‍ഡുകളിലെ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗണ്‍.
തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി കാര്യങ്ങള്‍ വിശദീകരിക്കും. പുതിയ മാറ്റങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം ചുമതല നല്‍കി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.
നിലവില്‍ ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് അശാസ്ത്രീയമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരും.
Post a Comment
0 Comments