കാസര്‍കോട് (www.evisionnews.in): വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ വാങ്ങിയ ശേഷം വീടു നല്‍കാതെ വഞ്ചനയ്ക്കിരയായ ബീഫാത്തിമ ഉമ്മയും കുടുംബവും പണം വാങ്ങിയ വീട്ടുടമസ്ഥനായ ചൂരിയിലെ സത്താറിന്റെ വീടിന്റെ മുന്നില്‍ നീതിക്ക് വേണ്ടി നടത്തുന്ന വീട്ടുമുറ്റ നില്‍പ്പ് സമരം 21 ദിവസത്തിലേക്ക് കടന്നു. സമരം സ്ത്രീധ്വനി കാസര്‍കോട് പ്രസിഡന്റ്് ഗീതാ ജോണ്‍ ഉദ്ഘാടനം ചെയ്തു. അസ്മ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, നാസര്‍ ചാലക്കുന്ന്, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, സുബൈര്‍ പടുപ്പ്, സുബൈദ പ്രസംഗിച്ചു.
വിവിധ രാഷ്ട്രീയ- സാമൂഹിക സംഘടന നേതാക്കള്‍ നില്‍പ്പ് സമരം തുടരുന്ന ബീഫാത്തിമയെ ആശ്വസിപ്പിക്കാന്‍ സമര കേന്ദ്രത്തില്‍ എത്തി. പ്രശ്‌നം പരിഹരിക്കുന്നതിനായി കാസര്‍കോട് ഖാസി ആലിക്കുട്ടി മുസ്്‌ലിയാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ജനകീയ നേതാക്കള്‍ ഇടപ്പെട്ട് ബീഫാത്തിമ ഉമ്മയോട് പണം വാങ്ങിയ സത്താര്‍ ചൂരി ബീഫാത്തിമക്ക് വീടോ പണമോ നല്‍കണമെന്ന് മധ്യസ്ഥ തീരുമാനം ഉണ്ടായിട്ടും അത് പാലിക്കാതെ ഉമ്മയ്ക്ക് വീണ്ടും വീണ്ടും സമരം നടത്തേണ്ടിവരുന്നത് സമൂഹത്തിന്റെ ദുഃഖമാണെന്ന് 21-ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത ഗീതാ ജോണ്‍ പറഞ്ഞു. മഴയില്‍ പ്രായമുള്ള ഒരുമ്മ നില്‍പ്പ് സമരം നടത്തുമ്പോള്‍ എല്ലാവരുടേയും മനസാക്ഷി നീറിപുകഞ്ഞിട്ടും ബന്ധപ്പെട്ടവരുടെ മനസ് കരിങ്കല്ലായി മാറുകയാണോ എന്നും അവര്‍ പറഞ്ഞു.
Post a Comment
0 Comments