Type Here to Get Search Results !

Bottom Ad

അജ്മല്‍ തളങ്കര മഹാമാരിക്കിടയിലെ നിശബ്ദ നായകന്‍


കാസര്‍കോടിന്റെ മക്കയെന്നറിയപ്പെടുന്ന തളങ്കര എന്നും ചരിത്രത്തില്‍ എഴുതപ്പെട്ട നാടാണ്. ഹസ്രത്ത് മാലിക്ബിനു ദീനാറിന്റെ(റ) പാദസ്പര്‍ശനങ്ങള്‍ കൊണ്ട് പുളകിതമായ പുണ്യഭൂമി. മലയാളക്കരക്ക് അഭിമാനമായി ടി ഉബൈദ് എന്ന മഹാകവിയെ സംഭാവന ചെയ്തനാട്, പുകള്‍പ്പെറ്റ തളങ്കര തൊപ്പി, ഉരു വ്യവസായം കൊണ്ട് പ്രശസ്തമായ നാട്, ടി എ ഇബ്രാഹിം സാഹിബിനെയും, കെഎസ് അബ്ദുല്ല സാഹിബിനെയും യഹ്യ തളങ്കരയേയും ലോകത്തിന് സമ്മാനിക്കുകയും ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശ്രേണിയായ ഐപിഎല്ലിലേക്ക് മുഹമ്മദ് അസ്ഹറുദ്ധീനെന്ന ക്രിക്കറ്ററെ പറഞ്ഞയക്കുകയും ചെയ്ത തളങ്കര നാട്... 

ഇനിയും പറയപ്പെടാത്ത ,അറിയപെടാത്ത ഒരു പാട് മഹത് വ്യക്തിത്വങ്ങളുള്ള തളങ്കരയില്‍ നിന്നും പുതിയൊരു താരോദയമായി കഴിഞ്ഞ കാലങ്ങളില്‍ തളങ്കരയുടെ മത, സാമുഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഘലകളിലെ നിറസാനിധ്യവും തളങ്കര മുസ്ലിം സ്‌കൂളിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്ന തളങ്കര മമ്മുഞ്ഞി സാഹിബിന്റെ ചെറുമകന്‍, ഏതൊരു തളങ്കരക്കാരനെ പോലെ, ബാല്യവും, കൗമാരവും ക്രിക്കറ്റിലൂടെ വളര്‍ന്നു ഇന്ന് കാസര്‍ക്കോട്ടെ യുവജന രാഷട്രിയ സാമുഹിക സേവന രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന യൂത്ത് ലീഗ് കാസര്‍ക്കോട് മുനിസിപ്പല്‍ പ്രസിഡന്റ് തളങ്കര ഹക്കീം അജ്മല്‍ എന്ന പ്രവര്‍ത്തകരുടെ അജു തളങ്കര,

1994 മുതല്‍ 1996 വരെ അണ്ടര്‍ 16 വയസ്സില്‍ ജില്ലാ ടീമിനും മേഘല ടീമിനും വേണ്ടി കളിച്ചു. 1998-99 സംസ്ഥാന സ്‌കൂള്‍ ടീമിന് വേണ്ടി സഹോദരന്‍ നൗഫല്‍ ഒന്നിച്ചുനീണ്ട 12 വര്‍ഷം കളിക്കളത്തില്‍ ഒരുമിച്ച് പാഡണിഞ്ഞു.

2019 വരെ നടന്ന എല്ലാ ലീഗ് മാച്ചുകളിലും തളങ്കര ക്രിക്കറ്റ് ക്ലബ് കളിച്ച എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും അജ്മല്‍ തളങ്കര കളിച്ചിട്ടുണ്ട്, മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു അജ്മല്‍, 2011ല്‍ തളങ്കര കടവത്ത് ശാഖയുടെ പ്രസിഡന്റായി കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാകുന്നത്. തന്നിലേല്‍പിക്കുന്ന പദവികളോട് നൂറു ശതമാനം ആത്മാര്‍ത്ഥത കാണിക്കുന്ന നിസ്വാര്‍ത്ഥ സേവകനാണ് അജ്മല്‍ തളങ്കര, തന്റെ സംഘാടന മികവിന് സ്ഥാനമാനങ്ങള്‍ ഓരോന്നും അജ്മലിനെ തേടി വന്ന് കൊണ്ടേയിരുന്നു, 2016 ജനുവരിയില്‍ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗിന്റെ അധ്യക്ഷത പദവിയിലേക്ക് അജ്മല്‍ തളങ്കര എന്ന ചെറുപ്പക്കരാന്‍ തെരെഞ്ഞെടുക്കപ്പെട്ടു, പിന്നീടുള്ള പ്രവര്‍ത്തന കാലയളവില്‍ സംഘടനയെ മുന്നോട്ട് നയിക്കുന്നതിലും, പുതിയ പരിപാടികളും പദ്ധതികളും,നടപ്പിലാക്കുന്നതിലും ഊര്‍ജ്ജസ്വലമായി നേതൃത്വം നല്‍കിയ ആളായിരുന്നു അജ്മല്‍,

നിരന്തര പോരാട്ടങ്ങളുടെ സേവനങ്ങളുടെ പ്രവര്‍ത്തന കാലം, ഒരു പ്രതിപക്ഷ യുവജന സംഘടനയുടെ നഗരസഭയിലെ അദ്ധ്യക്ഷന്‍ എന്ന നിലക്ക് നഗരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കി.

നോട്ടു നിരോധനം നടപ്പിലാക്കിയപ്പോള്‍ കാസര്‍ക്കോട്ടെ എല്ലാ ബാങ്കിന് മുന്നിലും ഹെല്‍പ് ഡെസ്‌ക്കൊരുക്കി ദിവസങ്ങളോളം അജ്മല്‍ തളങ്കരയുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ചാലകശക്തിയായി പ്രവര്‍ത്തിച്ചു, വെള്ളപ്പൊക്കം മുലം കാസര്‍ക്കോട് നഗരസഭ പരിധിയിലെ വീടുകളില്‍ ദുരിതം വിതച്ചപ്പോള്‍, വൈറ്റ്ഗാര്‍ഡിനെ സംഘടിപ്പിച്ച് വീടുകള്‍ ശുചീകരിക്കാന്‍ നേതൃത്വം നല്‍കി, 2020 മാര്‍ച്ച് മുതല്‍ കോവിഡ് മഹാമാരി നമ്മുടെ നാടിനെ പിടിമുറുക്കാന്‍ തുടങ്ങിയത് മുതല്‍ തന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് കാസര്‍ക്കോട് ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ്പു ഡെസ്‌ക്കുമായി അജ്മല്‍ തളങ്കരയുണ്ട്, ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വേണ്ടി പിപിഇ കിറ്റുമിട്ട് തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇടവേളകളില്ലാതെ നേതൃത്വം നല്‍കിയ നേതാവ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം,കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, സ്‌കൂളുകള്‍ ബാങ്കുകള്‍ പള്ളികള്‍ ക്ഷേത്രങ്ങള്‍, ആശുപത്രികള്‍, തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് രോഗികളുടെ വീടുകളിലും പോയി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് നേതൃത്വത്തില്‍ അണു നശീകരണം നടത്തി.

കോവിഡിന്റെ ആദ്യ തരംഗത്തില്‍ മുഴുവന്‍ സമയവും ജനറല്‍ ആശുപത്രി കേന്ദ്രികരിച്ച് സേവനം ചെയ്ത അജ്മല്‍ തളങ്കര രണ്ടാം തരംഗം വന്നത് മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സജീവ സേവനത്തിലാണ്, തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തായി കഴിഞ്ഞ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ഇരുപത്താറാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടതായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ നറുക്കെടുപ്പിലൂടെ വാര്‍ഡ് സംവരണമായതുകൊണ്ട് അജ്മലിന് സീറ്റില്ലാതെ പോയി, വിദൂര ഭാവിയില്‍ കാസര്‍ക്കോട് നഗരസഭ പ്രതിനിധിയായി അജ്മലും ഉണ്ടാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, ഈ മഹാമാരിക്കിടയില്‍ നിശബ്ദ നായകനായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അജ്മല്‍ തളങ്കര പുതിയ തലമുറക്ക് മാതൃകയാണ്. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യുവജന ദിനത്തില്‍ കോവിഡ് പോരാളികളായ മുഴുവന്‍ യുവജന പ്രവര്‍ത്തകന്മാര്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad