കേരളം (www.evisionnews.in): 36 ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെകാണും. വൈകുന്നേരം ആറിനാണ് വാര്‍ത്താസമ്മേളനം. ജൂലൈ 23 നാണ് മുഖ്യമന്ത്രി അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം നടക്കുന്നത്. കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്നതിനാല്‍ വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കോവിഡ് ടി.പി.ആര്‍ നിരക്ക് 20 നോട് അടുക്കുകയാണ്.
36 ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
17:20:00
0
കേരളം (www.evisionnews.in): 36 ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെകാണും. വൈകുന്നേരം ആറിനാണ് വാര്‍ത്താസമ്മേളനം. ജൂലൈ 23 നാണ് മുഖ്യമന്ത്രി അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്തസമ്മേളനം നടക്കുന്നത്. കോവിഡ് അവലോകനയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായി തുടരുന്നതിനാല്‍ വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് കോവിഡ് ടി.പി.ആര്‍ നിരക്ക് 20 നോട് അടുക്കുകയാണ്.
Post a Comment
0 Comments